Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shelly Kittleson

America

ഇ​റാ​ഖി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യെ മോ​ചി​പ്പി​ച്ചു

ന്യൂ​യോ​ർ​ക്ക്: ഇ​റാ​ഖി​ൽ സാ​യു​ധ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ അ​മേ​രി​ക്ക​ൻ ഫ്രീ​ലാ​ൻ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഷെ​ല്ലി കി​റ്റി​ൽ​സ​ൺ മോ​ചി​ത​യാ​യി. ചൊ​വാ​ഴ്‌​ച്ച ത​ട​വു​കാ​രെ കൈ​മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ​രെ വി​ട്ട​യ​ച്ച​തെ​ന്ന് ഇ​റാ​ഖ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ആ​ഴ്ച ബാ​ഗ്ദാ​ദി​ൽ വ​ച്ചാ​ണ് ഷെ​ല്ലി​യെ ഇ​റാ​ൻ അ​നു​കൂ​ല മി​ലി​ഷ്യ ഗ്രൂ​പ്പാ​യ ക​തൈ​ബ് ഹി​സ്ബു​ള്ള ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. അ​മേ​രി​ക്ക​ൻ താ​ത്പ​ര്യ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​വ​ർ​ത്തി​ച്ച​തി​ന് പി​ടി​യി​ലാ​യ ചി​ല മി​ലി​ഷ്യ അം​ഗ​ങ്ങ​ളെ വി​ട്ട​യ​ക്കു​ന്ന​തി​ന് പ​ക​ര​മാ​യാ​ണ് ഷെ​ല്ലി​യെ മോ​ചി​പ്പി​ച്ച​ത്.

ഷെ​ല്ലി ഉ​ട​ൻ ത​ന്നെ ഇ​റാ​ഖ് വി​ട​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ലാ​ണ് സാ​യു​ധ സം​ഘം ഇ​വ​രെ വി​ട്ട​യ​ച്ച​ത്. അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ പ്ര​തി​ക​രി​ച്ചു.

ദീ​ർ​ഘ​കാ​ല​മാ​യി ഇ​റാ​ഖി​ലും സി​റി​യ​യി​ലും റി​പ്പോ​ർ​ട്ടിം​ഗ് ന​ട​ത്തു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​ണ് 49 വ​യ​സു​കാ​രി​യാ​യ ഷെ​ല്ലി കി​റ്റി​ൽ​സ​ൺ. ഇ​റാ​ഖി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ വ​കു​പ്പ് പൗ​ര​ന്മാ​ർ​ക്ക് വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Latest News

Corehub Up